Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission Wild Pig

കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ​ത്തി​ന് ആ​വി​ഷ്ക​രി​ച്ച ‘മി​ഷ​ൻ വൈ​ൽ​ഡ് പി​ഗ്’ല​ക്ഷ്യം ക​ണ്ടി​ല്ല

ക​​​​ണ്ണൂ​​​​ര്‍: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കും ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച ‘മി​​​​ഷ​​​​ൻ വൈ​​​​ൽ​​​​ഡ് പി​​​​ഗ്’ ഇ​​​​നി​​​​യും ല​​​​ക്ഷ്യം ക​​​​ണ്ടി​​​​ല്ല.

ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പ്, വ​​​​നം​​​​വ​​​​കു​​​​പ്പ്, സം​​​​സ്ഥാ​​​​ന ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ ബോ​​​​ര്‍​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പാ​​​​ലി​​​​ച്ച് ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യം.

ശ​​​​ല്യ​​​​ക്കാ​​​​രാ​​​​യ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​തി​​​​ന് വ​​​​നം​​​​വ​​​​കു​​​​പ്പു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യോ അം​​​​ഗീ​​​​കൃ​​​​ത ഷൂ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. വി​​​​ഷം വ​​​​ച്ചോ ഷോ​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചോ, പ​​​​ന്നി​​​​പ്പ​​​​ട​​​​ക്കം പോ​​​​ലു​​​​ള്ള സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​ത് കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണ്.

വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളു​​​​ടെ ജ​​​​ഡ​​​​ത്തി​​​​ൽ പെ​​​​ട്രോ​​​​ളോ മ​​​​ണ്ണെ​​​​ണ്ണ​​​​യോ പോ​​​​ലു​​​​ള്ള​​​​വ ഒ​​​​ഴി​​​​ച്ച് ഭ​​​​ക്ഷ്യ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​താ​​​​ക്കി കു​​​​ഴി​​​​ച്ചി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ബ​​​​ന്ധ​​​​ന. ഉ​​​​ന്മൂ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ നാ​​​​യാ​​​​ട്ടു ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ ഷൂ​​​​ട്ട​​​​ർ​​​​മാ​​​​രെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഉ​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യ​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ കാ​​​​ട്ടു​​​​പ​​​​ന്നി ശ​​​​ല്യം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞെ​​​​ന്ന് വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും നാ​​​​ട്ടി​​​​ൻ​​​​പു​​​​റ​​​​ങ്ങ​​​​ളി​​​​ൽപോ​​​​ലും കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​ണ്.

വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ പ്ര​​​​സ​​​​വി​​​​ക്കു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​യു​​​​ടെ ഒ​​​​റ്റ പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ ശ​​​​രാ​​​​ശ​​​​രി ആ​​​​റു കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ചി​​​​ല​​​​പ്പോ​​​​ഴൊ​​​​ക്കെ 12 കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ വ​​​​രെ​​​​യാ​​​​കും. അവ വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​ള​​​​ർ​​​​ച്ച പ്രാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ഷൂ​​​​ട്ട​​​​ർ​​​​മാ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഉ​​​​ന്മൂ​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്പോ​​​​ഴും ഇ​​​​വ​​​​യെ​​​​ക്കാ​​​​ളും എ​​​​ത്ര​​​​യോ അ​​​​ധി​​​​കം പ​​​​ന്നി​​​​ക​​​​ൾ ഷൂ​​​​ട്ട​​​​ർ​​​​മാ​​​​രെ വെ​​​​ട്ടി​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന​​​​താ​​​​ണു യാ​​​​ഥാ​​​​ർ​​​​ഥ്യം. ഒ​​​​രു കാ​​​​ല​​​​ത്ത് കാ​​​​ടി​​​​റ​​​​ങ്ങി​​​​യാ​​​​ണ് കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ൾ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ നാ​​​​ട്ടി​​​​ൻ​​​​പു​​​​റ​​​​ങ്ങ​​​​ളി​​​​ൽ​​​ത്ത​​​​ന്നെ പ​​​​ന്നി​​​​ക്കൂ​​​​ട്ടം പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ പ​​​​ത്തി​​​​ര​​​​ട്ടി​​​​യി​​​​ലേ​​​​റെ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം.

കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ച്ചു വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്പോ​​​​ഴും സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​ദി​​​​ന​​​​മെ​​​​ന്നോ​​​​ണം കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​വും കൃ​​​​ഷി​​​​നാ​​​​ശ​​​​വും തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞു ജീ​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളു​​​​ടെ സെ​​​​ൻ​​​​സ​​​​സ് മ​​​​റ്റു മൃ​​​​ഗ​​​​ങ്ങ​​​​ളെ പോ​​​​ലെ ത​​​​ന്നെ പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് ത​​​​ന്നെ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

നാ​​​​ട്ടി​​​​ൻ​​​​പു​​​​റ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ൾ പെ​​​​റ്റു​​​​പെ​​​​രു​​​​കാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​വും ഇ​​​​തു ത​​​​ട​​​​യേ​​​​ണ്ട​​​​തും ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണെ​​​​ന്നും വ​​​​നം​​​​വ​​​​കു​​​​പ്പ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​സ​​​​മ​​​​യം, ഷൂ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് ഒ​​​​രു പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നാ​​​​ൽ ന​​​​ൽ​​​​കു​​​​ന്ന തു​​​​ക കു​​​​റ​​​​വാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പ​​​​ല​​​​രും ഇ​​​​പ്പോ​​​​ൾ ത​​​​യാ​​​​റാ​​​​വു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് ഓ​​​​ണ​​​​റ​​​​റി വൈ​​​​ല്‍​ഡ് ലൈ​​​​ഫ് വാ​​​​ര്‍​ഡ​​​​ന്മാ​​​​രു​​​​ടെ ചു​​​​മ​​​​ത​​​​ല ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഒ​​​​രു പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് 1,500 രൂ​​​​പ​​​​യും ജ​​​​ഡം മ​​​​റ​​​​വു​​​​ചെ​​​​യ്യാ​​​​ന്‍ 2,000 രൂ​​​​പ​​​​യു​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ര​​​​ക്ക്. വെ​​​​ടി​​​​വ​​​​യ്ക്കാ​​​​ന്‍ പോ​​​​കു​​​​മ്പോ​​​​ള്‍ പ​​​​ന്നി ഒ​​​​രു സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു മ​​​​റ്റ് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി പ​​​​ല ദി​​​​വ​​​​സം കു​​​​റെ ദൂ​​​​രം യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നാ​​​​ണു ഷൂ​​​​ട്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തു​​​​ക വ​​​​ർ​​​​ധി​​​​പ്പി​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up